ജാതിയുടെയും മതത്തിന്റെയും പേരിൽ ലഹളകൾ സൃഷ്ടിക്കുകയും, തെക്കനെന്നും വടക്കനെന്നും വിവേചനം കാണിക്കുകയും, ഒടുവിൽ സ്വയം നല്ലവനെന്നു നടിക്കുകയും ചെയ്യുന്ന "കേരളത്തിലെ എന്റെ മലയാളി സുഹൃത്തുക്കളേ............നിങ്ങൾ തീർച്ചയായും ആൻഡമാൻ ദ്വീപിൽ വന്നിട്ടുണ്ടാവില്ല, വന്നിരുന്നു എങ്കിൽ നിങ്ങൾക്‌ൿ പിന്നീട് ഒരിക്കലും അങ്ങിനെയൊന്നും ചിന്തിക്കാൻ കഴിയില്ല, കാരണം അൻഡമാനിലെ ആളുകൾ പറയുകയും എഴുതുകയും, അതിനു വിപരീതമായി പ്രവർത്തിക്കുകയും ചെയ്യുന്നവരല്ല. ഇവർക്കു പ്രവർത്തിക്കാൻ മാത്രമേ അറിയൂ, വേണമെങ്കിൽ നമുക്കതു മാതൃകയാക്കാം.ഹിന്ദു, മുസ്ലീം, ക്രിസ്‌ത്യാനി,...തീർന്നില്ല ഇവിടുത്തെ ആദിവാസി വിഭാഗമായ നിക്കൊബാറിയുമടക്കം എല്ലാവരും ജാതിയും മതവും നോക്കാതെ വിവാഹം കഴിക്കുകയും, നന്നായി കുടുംബജീവിതം നടത്തുകയും ചെയ്യുന്നു.അതുകൊണ്ടു മാത്രം തീർന്നില്ല പ്രത്യേകതകൾഇന്ത്യയിലെ പ്രധാനപ്പെട്ട എല്ല ഉത്‌സവങ്ങളും ആഘോഷിക്കുന്ന ഒരേയൊരു ഇടമായിരിക്കും അൻഡമാൻ ദ്വീപ്. ഒരുപക്ഷെ സമരങ്ങളും ഹർത്താലുകളുമില്ലാത്ത ഇന്ത്യയിലെ ഒരേയൊരു ഇടവും ഇതായിരിക്കാം.കേരളത്തിൽ മാത്രം ജീവിച്ചവർക്കു സ്വാഭാവികമായും ഇങ്ങനെയൊരു ജനതയെക്കുറിച്ചു ചിന്തിക്കാനും, ഞാൻ പൊടിപ്പും തൊങ്ങലും വച്ചെഴുതുകയല്ലേ എന്ന ചിന്തയും ഉണ്ടാവം, സ്വാഭാവികം. കാരണം നമ്മൾ മലയാളികളല്ലേ...കഴിഞ്ഞ മൂന്നു വർഷമായി ഇവിടെ താമസിക്കുകയും, ഇപ്പൊൾ ഇവിടെ ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് എന്റെ ചില കുറിപ്പുകളാണ് ഈ ബ്ലോഗ്.
എനിക്കുറപ്പുണ്ട് ഒരിക്കൽ സന്ദർശിച്ചാൽ നിങ്ങളും പറയും
"ഇന്ത്യ കാണണമെങ്കിൽ അതിന് അൻഡമാനിൽ തന്നെ വരണം."


കഴിഞ്ഞ വര്‍ഷത്തെ പാഠപുസ്തക വിവാദത്തില്‍ നടന്ന ഒരു ബ്ലോഗ് ചര്‍ച്ചയുടെ ലിങ്കിടുന്നു. സുദീര്‍ഘമായ ചര്‍ച്ച ആദ്യം മുതല്‍ വായിക്കുക ക്ലേശകരമായേക്കാം. പക്ഷെ, ഒടുവിലത്തെ കമന്റുകള്‍ എത്തിച്ചേര്‍ന്നത് ആന്‍ഡമാനിലെ മിശ്രവിവാഹങ്ങളെക്കുറിച്ചുള്ള പരാമര്‍ശം എത്രകണ്ട് വസ്തുതാപരമാണ് എന്നതിലേക്കാണ്. കൃത്യമായ ഒരു കണ്‍ക്ലൂഷനില്‍ ആ കാര്യത്തിലുണ്ടായില്ല എന്ന് തോനുന്നു.
ReplyDeleteവിവാദ പാഠപുസ്തകം:ഒരനുസ്മരണം by N J Joju
പിന്നീട് ഞാന്‍ എന്റെ പരിമിതമായ റിസോഴ്സസ് ഉപയോഗപ്പെടുത്തി നടത്തിയ ഒരന്വേഷണത്തില്‍ ആന്‍ഡമാനെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏതാണ്ടെല്ലാ പുസ്തകങ്ങളിലും അവിടത്തെ ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഈ പ്രത്യേക സാമൂഹ്യസാഹചര്യത്തെക്കുറിച്ച് അഭിമാന പുരസ്സരം എടുത്തുപറയുന്നുണ്ട്.
ഈ ലൈവ് റിപ്പോര്‍ട്ടിങ്ങിന് നന്ദി. തുടരുക
ലിങ്ക് ശരിയായില്ല. ഇതാ ഇതില്‍ ശരിയാക്കി
ReplyDeleteതുടങിക്കൊ....
ReplyDelete